Sunday, November 9, 2014

മീൻ അച്ചാർ




മീൻ - 1 കിലോ
(വറ്റ, പാര, നെയ്മീൻ, നെയ്മീൻ ചൂര ഇതിൽ ഏതെങ്കിലും ചെറിയ കഷണങ്ങളായി നുറുക്കിയത്)

മീനിൽ പുരട്ടാൻ
മുളക് പൊടി - 3 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1 ടി സ്പൂണ്‍
ഉലുവ പൊടി - 1 ടി സ്പൂണ്‍
കുരുമുളകുപൊടി - 1 ടി സ്പൂണ്‍
അല്പം വിനിഗർ (വെള്ളത്തിന്‌ പകരം)
ഉപ്പു നേരത്തെ ചെര്തതിനാൽ വേണെമെങ്കിൽ മാത്രം ചേര്ക്കുക. മസാല പുരട്ടി 30 മിനിറ്റ് വെക്കുക.

വെളിച്ചെണ്ണ - 1 കപ്പ്‌

ഒരു ചീന ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് ആദ്യം വെളുത്തുള്ളി വാട്ടി വഴറ്റി കോരുക.

വാട്ടിയ വെളുത്തുള്ളി വൃത്തിയുള്ള ഉണങ്ങിയ ഈര്പ്പം ഇല്ലാത്ത ഒരു ബൌളിലേക്ക് മാറ്റുക.

ഇനി ബാക്കി എണ്ണ കൂടി ഒഴിച്ച് മീൻ കഷണങ്ങൾ ഇട്ടു വറുത്തു കോരുക. രണ്ടു മൂന്നു തവണയായി വറുത്തെടുക്കുക. അവസാനം വറുക്കുന്നതിന്റെ കൂടെ പച്ചമുളക് കൂടി ചേർത്ത് വഴറ്റുക.

വെളുത്തുള്ളിയുടെ കൂടെ മീനും കൂടി ഇട്ടു കരുതി വെച്ചിരിക്കുന്ന വിനിഗർ ചേർത്ത് കുടഞ്ഞു ഇളക്കി ചേര്ക്കുക. അതവിടെ കുറച്ചു നേരം ഇരിക്കട്ടെ.

മസാലക്കു

വെളിച്ചെണ്ണ - 1/4 കപ്പ്‌
കടുക് - 1 ടി സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 1/4 കപ്പ്‌
വെളുത്തുള്ളി - 1/2 കപ്പ്‌ (ചെറിയതെങ്കിൽ മുഴുവനെ ഇടാം, വലുതെങ്കിൽ ഒന്നോ രണ്ടോ ആയി നീളത്തിൽ മുറിക്കുക)
പച്ചമുളക് - 5 അല്ലെങ്കിൽ 6 ഓരോന്നും 4 ആയി അരിയുക.
കറിവേപ്പില - 6 തണ്ട് (ഇലയും തണ്ടും ഉപയോഗിക്കുക)
കാശ്മീരി മുളക് പൊടി - 3 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - 1 ടി സ്പൂണ്‍
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
കായം - 1 ടി സ്പൂണ്‍
വറുത്തു പൊടിച്ച ഉലുവ - 1 ടി സ്പൂണ്‍
വിനിഗർ - 1 കപ്പ്‌

ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇനി അതിലേക്കു കറിവേപ്പില ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി ചേർത്ത് വഴറ്റി മൂപ്പിക്കുക. പിറകെ കുരുമുളക് പൊടി ഉലുവ പൊടി കായം ഇവ ഇട്ടു മൂപ്പിക്കുക. ശേഷം മഞ്ഞള്പൊടി മുളകുപൊടി എന്നിവ ചേർത്ത് കരിയാതെ തീ കുറയ്ക്കുക. ഈ മസാലയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മീൻ ചേർത്ത് ഉടയാതെ ഇളക്കി യോജിപ്പിക്കുക.

ഉപ്പു ആവശ്യമെങ്കിൽ ചേര്ക്കുക. മീൻ അച്ചാർ തയ്യാർ!

തണുത്ത് കഴിഞ്ഞാൽ ഭരണിയിലേക്ക് മാറ്റുക.

Enjoyyy!!!!

ടിപ്സ്

മീൻ ഉപ്പിട്ട് കഴുകി വാരി ഒരു പരന്ന തട്ടിൽ വെയിലത്ത്‌ വച്ച് ജലാംശം കളയുക. അല്പം കഴിഞ്ഞു കഷണങ്ങൾ തിരിച്ചു വെച്ച് ഉണക്കുക. ഈർപ്പം മാറിയാൽ മതി, ഉണങ്ങി കല്ലുപോലെ ആവേണ്ട.

മീൻ വറുക്കുമ്പോൾ നന്നായി മൂപ്പിക്കാൻ ശ്രെദ്ധിക്കുക, എന്നാൽ കരിയുകയും അരുത്.

മീൻ വറുത്ത എണ്ണ അരപ്പ് തയ്യാറാക്കാൻ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നെയ്‌ ഉള്ള മീൻ ആണെകിൽ മീൻ വറുക്കുമ്പോൾ നെയ്‌ എണ്ണയിൽ ഇറങ്ങി രുചി വ്യെത്യാസം ഉണ്ടാവും. ഇതു അച്ചാറിന്റെ രുചി, ക്വാളിറ്റി കെടുത്തും.

കണ്ണാടി ഭരണി അല്ലെങ്കിൽ കൽ ഭരണി ഇതൊക്കെ ആണ് അച്ചാറിനു നല്ല പാത്രങ്ങൾ. സുർക്ക അല്ലെങ്കിൽ വിന്നാഗിരി ചേർക്കുമ്പോൾ എന്തെങ്കിലും തര രാസ പ്രവർത്തനങ്ങൾ ഉണ്ടാവാതിരിക്കാൻ ഇത് സഹായിക്കും.

അച്ചാർ ഇടുന്നതിനു മുന്നേ തന്നെ ഈ ഭരണി കഴുകി നല്ല വെയിലത്ത്‌ വെച്ച് അകവും പുറവും നന്നായി ഉണക്കി എടുക്കുക.

നന്നായി മുറുക്കി അടക്കാൻ പറ്റുന്ന അടപ്പുള്ള പാത്രം തന്നെ അച്ചാറിട്ടു വെക്കാൻ തിരഞ്ഞെടുക്കുക. അടപ്പ് മുറുകുന്നില്ല എങ്കിൽ വൃത്തിയുള്ള ഒരു തുണി കഷണം കഴുകി ഉണക്കി കുപ്പിയുടെ വായിൽ ഇട്ടു അടപ്പ് കൊണ്ട് മുറുക്കി അടക്കുക.

അടപ്പ് നന്നായി മുറുകിയില്ല എങ്കിൽ കണ്ണീച്ച കയറാനും അത് അച്ചാറിൽ മുട്ടയിട്ടു പുഴു ഉണ്ടാവാനും ഇടയാകും.

അച്ചാർ കുപ്പിയിൽ/ഭരണിയിൽ ആക്കിയ ശേഷം രണ്ടു ടേബിൾ സ്പൂണ്‍ എണ്ണ ചൂടാക്കി അതിൽ ഒരു ചെറിയ കഷണം കായം മൂപ്പിച്ചിട്ട് ആ എണ്ണ അച്ചാറിനു മേൽ ഒഴിക്കുക.

അച്ചാർ എടുക്കാൻ ഉപയോഗിക്കുന്ന സ്പൂണ്‍ സ്ടവിന്റെ അല്ലെങ്കിൽ ഒരു മെഴുതിരിയുടെ ഫ്ലയ്മിൽ കാണിച്ചു ഉണക്കിയിട്ടു മാത്രം കുപ്പിയിൽ ഇടുക.

യാതൊരു കാരണവശാലും സ്പൂണ്‍ കുപ്പിയിൽ തന്നെ ഇട്ടു വയ്ക്കാതിരിക്കുക - അച്ചാർ വേഗം പൂപ്പൽ പിടിച്ചു കേടായി പോകും.

ഇടക്കിക്കിടക്ക് അച്ചാർ ഒന്ന് കുലുക്കി യോജിപ്പിക്കുന്നത് അരപ്പും വിനിഗരും എണ്ണയുമൊക്കെ നന്നയി കഷണങ്ങളിൽ പുരണ്ടു ഇരിക്കാൻ സഹായിക്കും. ഇല്ലെങ്കിൽ അവസാനമാവുമ്പോൾ മീൻ ഇല്ലാതെ വെറും അരപ്പ് മാത്രം ഭരണിയിൽ അവശേഷിക്കും

മീൻ (മുളകരച്ച കറി)





മീൻ - 1/2 കിലോ
(കാളാഞ്ചി, ആവോലി, വറ്റ, കാരി, ഇങ്ങനെ നല്ല ദശയുള്ള മീൻ)

കുടംപുളി - 3 ചുള
ഉപ്പു - ആവശ്യത്തിനു

അരക്കാൻ
മുളകുപൊടി - 4 ടി സ്പൂണ്‍ (നല്ല എരിവുണ്ടേ)
മഞ്ഞൾ പൊടി - 1/2 ടി സ്പൂണ്‍
കുരുമുളക് - 1 ടി സ്പൂണ്‍
ഇഞ്ചി നുറുക്കിയത് - 1 വലിയ കഷണം
വെളുത്തുള്ളി - 3 അല്ലി (വലുത്) അല്ലെങ്കിൽ 6 അല്ലി (ചെറുത്)
കറിവേപ്പില - 4 അല്ലെങ്കിൽ 5 ഇല

താളിക്കാൻ
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്‍
ഉലുവ - 1/2 ടി സ്പൂണ്‍
കടുക് - 1/2 ടി സ്പൂണ്‍
കൊച്ചുള്ളി - 3 അരിഞ്ഞത്
ഇഞ്ചി - 1 ടി സ്പൂണ്‍ പൊടിയായി അരിഞ്ഞത്
കറിവേപ്പില - 2 തണ്ട്

മീൻ വെട്ടി കഴുകി തയ്യാറാക്കി വെക്കുക (അല്പം കടുക് അരച്ചതും അല്പം ഉപ്പും പുരട്ടി വെച്ചിരുന്നാൽ മീൻ നല്ല ഉറപ്പുള്ള കഷണങ്ങൾ ആയി ഇരിക്കും)

ഒരു ചട്ടിയിൽ കുടംപുളി അല്പം വെള്ളവും ഉപ്പും ചേർത്ത് അടുപ്പത് വേവിക്കാൻ വെക്കുക.

ഈ സമയം കൊണ്ട് അരക്കാൻ ഉള്ളവ (കറിവേപ്പില ഒഴികെ) ചട്ണി ജാറിൽ നന്നായി അരച്ച് എടുക്കുക. ഇനി മൂടി തുറന്നു കറിവേപ്പില ചേർത്ത് ഒന്ന് കറക്കി എടുക്കുക. (വെള്ളം ചേര്ക്കാതെ അരച്ചതിനു ശേഷം അല്പം വെള്ളം ഒഴിച്ച് അരച്ച് ഉരുട്ടി എടുക്കുക)

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ മൂപ്പിച്ചു, കടുക് പൊട്ടിച്ചു ഉള്ളി അരിഞ്ഞത് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി ചേർത്ത് മൂപ്പിക്കുക
ഒരു തണ്ട് കറിവേപ്പില ചേർത്ത് അരപ്പ് ഇടുക. അരപ്പ് നന്നായി വഴറ്റുക - അല്പം വെള്ളം ചേർത്ത് (2 ടേബിൾ സ്പൂണ്‍) അരപ്പ് എണ്ണയിൽ വഴന്നു എണ്ണ തെളിഞ്ഞാൽ പുളിവെള്ളവും ചാറിനു വേണ്ട വെള്ളവും ചേർത്ത് അരപ്പ് തിളപ്പിക്കുക. (ഉപ്പു നോക്കാൻ മറക്കണ്ട) തിള വന്നാൽ മീൻ കഷണങ്ങൾ ചേർത്ത് ചാറു കുറുകി വരുമ്പോൾ തീ അണക്കാം.

1/4 ടി സ്പൂണ്‍ ഉലുവ പൊടി (വറത്തു പൊടിച്ച ഉലുവ) രണ്ടു തണ്ട് കറിവേപ്പില എന്നിവ മേലെ ഇട്ടു കറി അടപ്പ് അല്പം മാറ്റി മൂടി വെക്കുക.

മീന്‍ പീര




,കുഞ്ഞൻ മത്തി നത്തോലി, പോലുള്ളവ)മീന്‍ -അര കിലോ
കുടംപുളി- രണ്ട് എണ്ണം (വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് ,ചതച്ച് എടുത്ത്)
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
പച്ചമുളക്- നാലെണ്ണം
ഇഞ്ചി -ഒരു ചെറിയ കഷ്ണം
കുഞ്ഞുള്ളി-മൂന്നെണ്ണം
തേങ്ങ ചിരവിയത്- അര മുറി
കറിവേപ്പില
വെളിച്ചെണ്ണ

പാചകരീതി

തേങ്ങ, പച്ചമുളക്, കുഞ്ഞുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി ഇവ നല്ല പോലെ ചത ചെടുക്കുക.
ഒരു ചട്ടിയില്‍വെള്ളം വാര്ത്തുകളഞ്ഞ ട്യൂണ യിട്ട് ,(ഇനി നെയ്യ് മീനു വേണോ അതും ഉ പയോഗിക്കാം ചെറുതായി പൊടിചിട്ടാൽ മാത്രം മതി ) തേങ്ങ ചിരവിയത് പച്ചമുളക് വെളുത്തുള്ളി കുഞ്ഞുള്ളി ഇഞ്ചി പച്ചമുളക് ഇവ ചതച്ചു എടുക്കുക ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് മഞ്ഞള് പൊടിയും ഇട്ടു ഇളക്കി അടച്ചു വെച്ച് വേവിക്കുക. മീന്‍ ഉടഞ്ഞു പോകാതെ വേണം ഇളക്കാന്‍. ആവശ്യത്തിനു ഉപ്പും ചേര്‍ക്കണം. വെള്ളം വറ്റി കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെച്ച്പച്ച വെളിച്ചെണ്ണ യും കറിവേപ്പിലയും ഇട്ടു അടച്ചു വെക്കുക. അല്പസമയത്തിനു ശേഷം ഉപയോഗിക്കുക.എങ്ങനെയുണ്ട് ???കൊള്ളാമോ

മീന്‍ പച്ചക്കറി വെച്ചത് / മീന്‍ തേങ്ങാ അരച്ച് വെച്ചത്







നാട്ടിന്‍ പുറങ്ങളില്‍ ഊണിനു സ്ഥിരം കാണുന്ന ഒരു മീന്‍ കറി ആണിത്, എന്‍റെ അമ്മച്ചി സ്പെഷ്യല്‍ ആണ് . നല്ല ഒന്നാന്തരം കറി ആണ് .

മീന്‍ പച്ചക്കറി എന്ന് കേട്ടിട്ട് പോലും ഇല്ലാത്തവര്ക്കായി , ഇതില്‍ പച്ചക്കറി ഒന്നും ചേര്ക്കുന്നില്ല, തേങ്ങാ പച്ചയ്ക്ക് അരച്ച് ചേര്ക്കുന്നത് കൊണ്ടായിരിക്കാം ഇതിനെ അങ്ങനെ വിളിക്കുന്നത്.

ഇതിന്‍റെ ചേരുവകള്‍ കൃത്യമായിരിക്കണം.

മീന്‍ - 15 കഷണങ്ങള്‍
ഒരു മുറി തേങ്ങാ തിരുമ്മിയത്‌
പച്ചമുളക് - 5
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി -1/2 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി - 2
കുടംപുളി - 3
കറി വേപ്പില – ഒരു കതിര്‍
ഉപ്പ് - 1 ½ ടേബിള്സ്പൂ്ണ്‍

ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു ഒരു മുറി തേങ്ങാ തിരുമ്മി അരച്ചെടുക്കണം,ഒരു മീഡിയം പരുവത്തില്‍ അരച്ചാല്‍ മതി.അരയ്ക്കുന്ന കൂട്ടത്തില് മുളക് പൊടിയും മല്ലിപൊടിയും ചുവന്നുള്ളിയും കൂടി അരയ്ക്കണം . എന്നിട്ട് കഴുകി മുറിച്ചു വെച്ചിരിക്കുന്ന മീന്‍ ചട്ടിയിലാക്കി അരപ്പും ഒഴിച്ച് പച്ചമുളകും കീറിയിട്ടു ഒരു തണ്ട് കറി വേപ്പിലയും കുടമ്പുളിയും കഴുകി ചേര്ത്തു് ഉപ്പും ചേര്ത്തു ഒന്ന് ഇളക്കി ചേര്ത്തു അടച്ചു വെച്ച് വേവിയ്ക്കുക.ഇടയ്ക്ക് അടപ്പ് തുറന്നു ഒന്ന് ഉപ്പ് നോക്കിയെക്കണം . 20 മിനിറ്റ് കഴിയുമ്പോള്‍ തീയ് അണയ്ക്കുക.മീന്‍ പച്ചക്കറി തയ്യാര്‍.

പ്രത്യേകം ശ്രദ്ധിക്കുക...വെളുത്തുള്ളി ,ഇഞ്ചി ഉലുവ,എണ്ണ,വെളുത്തുള്ളി ഒന്നും വേണ്ട...ഇതിനു ചേരില്ല
തേങ്ങാ അരയ്ക്കുന്നത് കൊണ്ട് എണ്ണ ചേര്ക്കണ്ട,
കുടമ്പുളി യുടെ വെള്ളം അല്ല കുടംബുളിയാണ് ചേര്‍ക്കേണ്ടത് ..
ചെറിയ തീയില്‍ വയ്ക്കണം,

മീന്‍ തേങ്ങാപാല്‍ കറി




ആവശ്യമായ സാധനങ്ങള്‍ :-

നെയ്മീന്‍-അര കിലോ (ദശ കട്ടിയുള്ള ഇതു മീനും എടുക്കാം )
ഇഞ്ചി-ഒരു ടേബിള്‍സ്പൂണ്‍(അരിഞ്ഞത് )
പച്ചമുളക് -മൂന്നു നാലെണ്ണം (നീളത്തില്‍ അരിഞ്ഞത് )
പുളി പിഴിഞ്ഞത് -ഒരു നാരങ്ങ വലുപ്പത്തില്‍ നിന്ന്
കൊച്ചുള്ളി-അഞ്ചു
കറിവേപ്പില-മൂന്നു ഇല
ജീരകം-അര ടീസ്പൂണ്‍
കട്ടി തേങ്ങാപാല്‍ -ഒന്നര കപ്പ്‌
മുളകുപൊടി-രണ്ടു ടേബിള്‍സ്പൂണ്‍
മല്ലിപൊടി-ഒന്നര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍

താളിക്കാന്‍ ആവശ്യമായത് :-

കൊച്ചുള്ളി-മൂന്നു ( അരിഞ്ഞത് )
കറിവേപ്പില-ഒരു തണ്ട്
വെളിച്ചെണ്ണ-ഒരു ടേബിള്‍സ്പൂണ്‍
കടുക്-അര ടീസ്പൂണ്‍

ചെയേണ്ട വിധം :-

കൊച്ചുള്ളിയും കറിവേപ്പിലയും ജീരകവും പൊടികളും ചേര്‍ത്ത് അരച്ചെടുക്കുക.ഒരു ചട്ടിയില്‍ അറിഞ്ഞ ഇഞ്ചിയും പച്ചമുളകും പുളി വെള്ളവും ചേര്‍ക്കുക..അതിലേക്കു അരച്ചതും ചേര്‍ക്കുക.അതിലേക്കു മുറിച്ചു വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക.പത്ത് മിനിറ്റു കഴിഞ്ഞു അതിലേക്കു തേങ്ങാപാല്‍ ചേര്‍ത്ത് ഒന്ന് ചട്ടി ചുറ്റിച്ചു ഇളക്കുക.സ്പൂണ്‍ ഉപയോഗിക്കരുത് ..മീന്‍ പൊടിഞ്ഞു പോവും.വേവ് പാകമായി ചാറു കുറുകി വരുമ്പോള്‍ ഇറക്കിവക്കുക.മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.അതിലേക്ക് കൊച്ചുള്ളി അറിഞ്ഞതും കറിവേപ്പിലയും ഇട്ടു വഴറ്റി ഇത് കറിയില്‍ ചേര്‍ത്തിളക്കുക.പത്തിരുപതുമിനിറ്റു കറി മൂടി വക്കം..ഉപ്പും പുളിയും എരിവും ഒക്കെ മീനിലെക്കിറങ്ങി പിടിക്കാനനത് ...അതിനു ശേഷം വിളമ്പാം.....

മീന്‍ ചോറ്





ബിരിയാണി റൈസ് – 1 cup 
ദശ കട്ടിയുള്ള മീന്‍ - 500 gm (മുള്ള് ഇല്ലാത്തതു എളുപ്പം)
സവാള – 1 വലുത്
തക്കാളി – 1 വലുത്
പച്ചമുളക് – 2 നുറുക്കിയത്
വെളുത്തുള്ളി – 4 അല്ലി നുറുക്കിയത് 
ഇഞ്ചി – 1 ചെറിയ കഷ്ണം നുറുക്കിയത്
പെരുംജീരകം - 1/4 tsp
മുളകുപൊടി – 1 tsp
കടുക്
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
മഞ്ഞള്പൊടി - 1/4 tsp 
മുളകുപൊടി - 2 tsp 
എണ്ണ - 3/4 tsp 
ഉപ്പ്



അരി നാന്നായി കഴുകി ഉടഞ്ഞു പോകാതെ ഉപ്പ് ചേര്ത്ത് വേവിച്ചു എടുക്കുക. അല്പം നെയ്യ് ചേര്ത്ത് വേവിക്കണം കുഴയില്ല.

മീന്‍ വറുക്കാന്‍ പാകത്തിന് മുറിച്ചു അവസാനം പറഞ്ഞിരിക്കുന 4 ചേരുവകള്‍ ചേര്ത്ത് ഒരു ½ മണിക്കൂര്‍ വെയ്ക്കുക ശേഷം എണ്ണയില്‍ വറുത്ത് എടുത്തു ചെറിയ കഷ്ണങ്ങള്‍ ആക്കി മാറ്റി വെയ്ക്കുക.
ചുവടു കട്ടിയുള്ള പാത്രം വെച്ച് അതിലേക് മീന്‍ വറുത്ത എണ്ണ ബാക്കി വന്നത് ഒഴിച്ച്(ആവിശ്യം എങ്കില്‍ കുറച്ചൂടെ എണ്ണ ഒഴികാം)കടുകും പെരുംജീരകവും കറിവേപ്പിലയും പൊട്ടിച്ചു സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി അല്പം ഉപ്പ് എന്നിവ ചേര്ത്ത് നല്ല തീയില്‍ ഒന്ന് വഴറ്റുക (സവാള നിറം മാറിയ മതി മൂക്കേണ്ട) ശേഷം തീ കുറച്ചു തക്കാളിയും മുളകുപൊടിയും ചേര്ത്ത് വഴറ്റി പച്ചമണം മാറുമ്പോള്‍ അതിലേക് നുറുക്കിയ മീന്‍ കഷ്ണങ്ങള്‍ ചേര്ത്ത് പൊടിഞ്ഞു പോകാതെ നന്നായി യോജിപ്പിക്കുക ഉപ്പ് നോക്കി വേണമെങ്കില്‍ ചേര്ക്കാം ശേഷം വേവിചു വെച്ച ചോറ് ചേര്ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തീ അണച്ച ശേഷം ഒരു 10 മിനിറ്റ് അടച്ചു വെയ്ക്കുക ശേഷം ചൂടോടെ പപ്പടം അച്ചാര്‍ കൂട്ടി അകത്താക്കുക എല്ലാര്ക്കും ഇഷ്ട്ടപെടും ഉറപ്പു.

മത്തി-കുരുമുളക് ഫ്രൈ

മത്തി-കുരുമുളക് ഫ്രൈ




ചേരുവകള്‍ :--

മത്തി-പത്തെണ്ണം
കുഞ്ഞുള്ളി-പത്തെണ്ണം
ഇഞ്ചി-അര ഇഞ്ചു കഷ്ണം
വെളുത്തുള്ളി-അഞ്ചു അല്ലി
കുരുമുളകുപൊടി -മൂന്ന് -നാല് ടീസ്പൂണ്‍(നിങ്ങളുടെ ടേസ്റ്റ് അനുസരിച്ച് മാറ്റം വരുത്താം)
പച്ചമുളക്-മൂന്ന്‍
മഞ്ഞള്‍പൊടി-മുക്കാല്‍ ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിനു
വെളിച്ചെണ്ണ-ഷാലോ ഫ്രൈ ചെയാന്‍ വേണ്ടുന്നത്

ചെയേണ്ട വിധം :--

മത്തി വെട്ടി കഴുകി വൃത്തിയാക്കി വക്കുക.ചെറിയ മത്തി ആയതുകൊണ്ട് ഞാന്‍ വരഞ്ഞിട്ടില്ല..വലുതാണെങ്കില്‍.രണ്ടു മൂന്നു തവണ കുറുകെ വരഞ്ഞു വക്കുക.മസാല നല്ലപോലെ പിടിക്കനനത്.ഇനി കുഞ്ഞുള്ളിയും ,വെളുത്തുള്ളിയും,പച്ചമുളകും,ഇഞ്ചിയും,കുരുമുളകുപൊടിയും ,മഞ്ഞള്‍പൊടിയും,ഉപ്പും ചേര്‍ത്തരച്ച് സ്മൂത്ത്‌ പേസ്റ്റ് ആക്കുക..ഇത് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വക്കുക.ഒരു പാനില്‍ വെളിച്ചെണ്ണ (നിങ്ങള്‍ക്കിഷ്ടമുള്ള എണ്ണ ഉപയോഗിക്കാം )ഒഴിച്ച് ചൂടാവുമ്പോള്‍ പതുക്കെ മീനിട്ട് രണ്ടു വശവും മൊരിയിചെടുക്കുക..മറിച്ചിടുമ്പോള്‍ പൊടിഞ്ഞു പോവാതെ ശ്രദ്ധിക്കണം..ചൂടോടെ ചോറിനൊപ്പം വിളമ്പുക .......