Sunday, November 9, 2014

കപ്പയും പച്ച കുരുമുളക് ചേർത്ത മത്തി കറിയും




ആവശ്യമായവ:

കപ്പ - 1/2 കിലോ
മത്തി - 6 എണ്ണം
പച്ച കുരുമുളക് - 50 ഗ്രാം
കുഞ്ഞുള്ളി - 15 എണ്ണം
ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
പച്ചമുളക് - 2 എണ്ണം
കറിവേപ്പില - രണ്ടു തണ്ട്
ഉലുവ - 1/2 ടീസ്പൂണ്‍
മഞ്ഞള്പൊടി - ഒരു നുള്ള്
കുടംപുളി - 2 എണ്ണം
തേങ്ങയുടെ രണ്ടാം പാൽ - 2 കപ്പ്‌
തേങ്ങയുടെ ഒന്നാം പാൽ - 1 കപ്പ്‌
ഉപ്പ്‌ - ആവശ്യത്തിനു
വെളിച്ചെണ്ണ - ആവശ്യത്തിനു

ചെയ്യേണ്ട വിധം:

കപ്പ:
കപ്പ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത കപ്പ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കി ആവശ്യത്തിനു ഉപ്പ്‌ ചേർത്ത് വേവിച്ചെടുക്കുക.

മീൻ കറി:

മീൻ അൽപ്പം നാരങ്ങ നീര് ചേർത്ത് കഴുകി വൃത്തിയാക്കി വരഞ്ഞു വെക്കുക.

ഒരു ചട്ടിയിൽ രണ്ടു ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു ഉലുവ ഇട്ടു പൊട്ടിക്കുക. (ഉലുവ കരിഞ്ഞു പോകരുത് ) ഇനി അതിലേക്കു കുഞ്ഞുള്ളി ചേർത്ത് വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്പോടിയും, ചതച്ചെടുത്ത പച്ച കുരുമുളകും ചേർത്ത് വഴറ്റുക. ആവശ്യമെങ്കിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണ കൂടി ചേർക്കാവുന്നതാണ്. കുരുമുളക് വഴണ്ടു വരുമ്പോൾ അതിലേക്കു കുടം പുളിയും ഒരു കപ്പ്‌ വെള്ളവും, തേങ്ങയുടെ രണ്ടാം പാലും ചേർക്കുക. ചെറുതായി തിള വരുമ്പോൾ ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തി ചേർത്ത് ഇളക്കി, മൂടി വെച്ച് വേവിക്കുക.

മീൻ പാകത്തിന് വെന്തു കഴിയുമ്പോൾ അതിലേക്കു തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് പാത്രം ചുറ്റിച്ചു എല്ലാം കൂടി മിക്സ്‌ ചെയ്തെടുത്തു തീ അണക്കുക. (ഒന്നാം പാൽ ചേർത്ത ശേഷം കറി തിളക്കാൻ പാടില്ല ). ഇനി കുറച്ചു കറിവേപ്പില വിതറി ഒരു അടപ്പ് കൊണ്ട് പാത്രം ഒരു അഞ്ചു മിനിട്ട് മൂടി വെക്കുക. ശേഷം മൂടി തുറന്നു മീൻ കറിയും വേവിച്ച കപ്പയും കൂടി ശാപ്പിടുക !!

No comments:

Post a Comment