സിച്ചുഅൻ അല്ലെങ്കിൽ സെഷ്വൻ എന്നാൽ ചൈനീസ് രീതി ആണ്.
സാധാരണ സെഷ്വൻ രണ്ടു തരത്തിൽ ചെയ്തു കാണുന്നു - ഡ്രൈ ആയും ഗ്രേവി ആയും.
ഡ്രൈ രീതിയിൽ ചെയ്യുമ്പോൾ
ബാറ്റെരിനു
കോണ്‍ സ്റ്റാർച് - 2 ടേബിൾ സ്പൂണ്‍
2 എഗ്ഗ്
വൈറ്റ് പെപ്പെർ പൌഡർ (ഓപ്ഷണൽ)
ഇവ അടിച്ചു യോജിപ്പിച്ചത്)
അതിൽ ചിക്കൻ അല്ലെങ്കിൽ ബീഫ് (സ്ട്രിപ് ഒന്ന് പകുതി വേവിക്കുന്നത് നല്ലത്) അല്ലെങ്കിൽ ഫിഷ് ക്യുബ്സ് (ഇത് ഫ്രീസെരിൽ വെച്ച് ഒന്ന് പകുതി ഫ്രോസെൻ ആക്കിയാൽ നന്ന്) മാരിനേറ്റ് ചെയ്തു അത് വെഗേടബിൽ അല്ലെങ്കിൽ കോണ്‍ ഓയിലിൽ ഫ്രൈ ചെയ്യുക.
വെജ് അസ്സോര്ട്ട്മെന്റ്റ്
2 കാരറ്റ് നീളത്തിൽ അരിഞ്ഞത്,
1/2 മുറി ഗ്രീൻ പെപ്പെർ (കാപ്സി)
1/2 മുറി റെഡ് കാപ്സി
2 ഗ്രീൻ ഒനിയൻ (ചൈനീസ് സവാള/സലാഡ് സവാള) ചതുരത്തിൽ അരിഞ്ഞത്
സെലറി - 1/2 കപ്പ്
1.5 ടേബിൾ സ്പൂണ്‍ വെളുത്തുള്ളി ചതച്ചത്
1 ടേബിൾ സ്പൂണ്‍ ഇഞ്ചി ചുരണ്ടിയത് (ചതച്ചോ വെറുതെ കഷ്ടപടാ ചുരണ്ടാൻ)
6 വറ്റൽ മുളക് നുറുക്കിയത്
സോസ് ഉണ്ടാക്കാൻ
വൊർസെസ്റ്റിഷൈർ സോസ് ആണ് ഇതിനു വേണ്ടത്
പേടിക്കേണ്ട - ഇത് ഉണക്ക നെത്തോലി ചൂടാക്കി അത് അല്പം വെള്ളത്തിൽ ഇട്ടു കുതിര്ത് വെച്ച ഊറ്റിയെടുത്ത വെള്ളം (ബ്രൈൻ) +
വാളൻ പുളിയും ശര്ക്കരയും,
കൊച്ചുള്ളി 4-5, ഗ്രാമ്പൂ - 4,
ഉണക്ക മുളക് 5-6
ഇത്രയും ചേർന്ന് ഉണ്ടാക്കുന്ന ഒരു സോസ് ആണ്.)
ഇതിനു പകരം നമ്മുക്ക് (നമ്മളൂടാ കളി ) താഴെ പറയുന്നവ ഉപയോഗിക്കാം
1 ടേബിൾ സ്പൂണ്‍ ചിലി സോസ് (റെഡ് ടബാസ്കോ)
പകരം ചിലി പേസ്റ്റ് (വിനെഗരിൽ കുതിര്ത് അരച്ചെടുക്കണം - മടിയന്മാര്ക്ക് ഒരു ഓപ്ഷൻ ഇതാ - ചിലി ഫ്ലയ്കെസ്/ക്രഷ്ഡ് ചിലി 30 മിനിറ്റ് വിനെഗരിൽ കുതിര്ത് എടുത്തോ - ഹോ എന്റെ ഒരു കഷ്ടപ്പാട് )
2 ടേബിൾ സ്പൂണ്‍ ടോമടോ കെച്ചപ്പ് (പുളിക്ക്)
2 ടേബിൾ സ്പൂണ്‍ തായ് ചിലി സോസ്
2 ടേബിൾ സ്പൂണ്‍ സോയ് സോസ്
2 ടേബിൾ സ്പൂണ്‍ ബ്രൌണ്‍ ഷുഗർ (കൈൻ ഷുഗർ ഇല്ലെങ്കിൽ പഞ്ചസാര ഇടാം)
2 ടേബിൾ സ്പൂണ്‍ റൈസ് ബ്രാൻ വിനെഗർ (ഓർഗാനിക്/വെജിടബിൽ/സിടെർ വിനെഗർ ആയാലും മതി)
തയ്യാറാക്കുന്ന രീതി.
ഇറച്ചി/ചികെണ്‍/മീൻ വറുത്തു മാറ്റിയല്ലോ
ഇനി ആ എണ്ണയിൽ അല്പം മാത്രം നിർത്തി (2 ടേബിൾ സ്പൂണ്‍) ബാക്കി ഊറ്റി മാറ്റുക
ഇനി അതിലേക്കു വറ്റൽ മുളക് ഇട്ടു മൂക്കുമ്പോ വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂപ്പിക്കുക. പിറകെ ഇഞ്ചി സവാള (നല്ല തീ വേണേ) സെലറി അരിഞ്ഞത് ഇവ ഇട്ടു മൂപ്പിക്കാം.
ഇനി കാരറ്റ് ഇട്ടു വഴറ്റാo
കാരറ്റ് വഴന്നാൽ കാപ്സികൾ ഇടാം.
ഇനി ഇതിലേക്ക് പഞ്ചസാര ചേര്ക്കാം, പിറകെ വിനെഗരും ബാക്കി സോസുകളും. ഇത് ഒന്ന് ചൂടായി തിളച്ചാൽ എല്ലാം കൂടി കൂടി യോജിപ്പിച്ച് ഇളക്കി ചേര്ക്കുക.
ഇനി ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ഇറച്ചി/ചികെണ്‍/മീൻ ചേർത്ത് ഇളക്കി യോജിപ്പിച്ച് 1 ടി സ്പൂണ്‍ പഞ്ചസാരയും അല്പം സെലറി അരിഞ്ഞതും ചേർത്ത് എടുക്കാം.
No comments:
Post a Comment