Sunday, November 9, 2014

ചെമ്മീൻ കറി- പച്ചമാങ്ങാ ചേർത്ത് തേങ്ങാപാലിൽ വെച്ചത്





ഈ കറി വെയ്ക്കാൻ വേണ്ടത്:~
ചെമ്മീൻ അരക്കിലോ - കിള്ളി കഴുകി വൃത്തിയാക്കിയത്
ഉള്ളി 2 ചെറുത്, വെളുത്തുള്ളി, ഇഞ്ചി- 1 tsp വീതം (കനം കുറച്ചു അരിഞ്ഞത്)
പച്ചമുളക് - 2-3
പുളിയുള്ള മാങ്ങാ - 2 ചെറുത് - നീളത്തിൽ കഷ്ണങ്ങളാക്കുക
മുളക് പൊടി 2 tsp, മഞ്ഞൾ പൊടി - 1/4 tsp
തേങ്ങാപാൽ - അര മുറി തേങ്ങയുടെ
ഉപ്പു
താളിക്കാൻ - എണ്ണ, കടുക്, ചെറിയ ഉള്ളി അരിഞ്ഞത്, കറിവേപ്പില, ഉലുവ - ഒരു നുള്ള്

പാചകം ചെയ്ത രീതി:~
1. ഒരു ചട്ടിയിൽ അരിഞ്ഞു വെച്ച ഉള്ളി വെളുത്തുള്ളി ഇഞ്ചി എന്നിവ മുളകുപൊടിയും മഞ്ഞൾ പൊടിയും ഉപ്പിട്ട് രണ്ടാം പാൽ - കട്ടി കുറഞ്ഞ തേങ്ങാപാൽ-
ചേർത്ത് അടുപ്പിൽ വെയ്ക്കുക.
2. ഇതിലേക്ക് ചെമ്മീൻ കഷ്ണങ്ങൾ ചേർക്കുക, കറിയിൽ മുരിങ്ങക്ക ചേർക്കുന്നുണ്ടെങ്കിൽ കഷ്ണങ്ങൾ ചെമ്മീനൊപ്പം ചേർക്കുക.
3. ചെമ്മീൻ ചേർത്ത് കുറച്ചു നേരം കഴിഞ്ഞു അരിഞ്ഞ് വെച്ചിരിക്കുന്ന മാങ്ങാകഷ്ണങ്ങളും പച്ചമുളക് അരിഞ്ഞതും ചേർക്കുക
4. ചെമ്മീൻ വെന്തു വരുമ്പോൾ കട്ടിയുള്ള ഒന്നാം പാൽ (1/2 കപ്പ്) ചേർത്തിളക്കി തിള വന്നു തുടങ്ങുമ്പോൾ ഒന്നോ രണ്ടോ മിനിട്ട് ഇളക്കി കൊടുത്തിട്ട് അടുപ്പിൽ നിന്നും വാങ്ങുക.
ചെറിയ ചെമ്മീൻ വേവാൻ 10-12 മിനിട്ട് മതി.
(ടിന്നിലുള്ള തേങ്ങാപാൽ ഉപയോഗിക്കുന്നവർ വെള്ളത്തിൽ ചെമ്മീനും മാങ്ങയും വേവിച്ചിട്ട്, അവസാനം ടിൻ തേങ്ങാപാൽ ചേർക്കുക )
5. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് ഉലുവ പൊട്ടിച്ചു ഉള്ളിയരിഞ്ഞതും കറിവേപ്പിലയും വഴറ്റി കറി താളിക്കുക.

കറി ചൂടാറി പുളി പിടിക്കുമ്പോൾ ചൂട് ചോറിനൊപ്പം വിളമ്പുക

No comments:

Post a Comment