വേണ്ടുന്നത്:
ചെമ്മീൻ - അര കിലോ വൃത്തിയാക്കി എടുത്തത്
1)ചെമ്മീനിൽ തേച്ചു വെയ്ക്കാൻ:~
മുളകുപൊടി- 1-2 tsp, മഞ്ഞൾപൊടി- 1/4tsp,കുരുമുളകുപൊടി - 1 tsp, ഇഞ്ചി വെളുത്തുള്ളി ചതച്ചത്- 2-3 tsp, ആവശ്യത്തിനു വെള്ളം (2-3 tsp),ഉപ്പു - പാകം പോലെ
2) കൊഞ്ച് റോസ്റ്റ് ചെയ്യാൻ:~
ഉള്ളി, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് - ഇവ അരിഞ്ഞത്
കറിവേപ്പില, എണ്ണ.
പാചകരീതി:~
a) വൃത്തിയാക്കിയ കൊഞ്ചിൽ പെരട്ടാൻ വേണ്ടത് (ലിസ്റ്റ് 1) എല്ലാം വളരെ (കുറച്ചു വെള്ളം ചേർത്തു) നല്ലതുപോലെ തേച്ചു പിടിപ്പിച്ചു വെയ്ക്കുക. ഒരു ചെറിയ പ്ലാസ്റ്റിക് കൂട്ടിലിട്ടു കുലുക്കിയെടുത്തു ഫ്രിഡ്ജിൽ അര മുക്കാൽ മണിക്കൂർ വെച്ചാൽ നല്ലത് പോലെ മസാല പിടിക്കും.
b) ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി പെരട്ടി വെച്ചിരിക്കുന്ന കൊഞ്ചുകൾ വറുത്തെടുക്കുക. ഒരു പാട് നേരം വേവിച്ചാൽ രുചി കുറയും, വലിപ്പം അനുസ്സരിച്ച് സമയം ക്രമീകരിക്കുക. ഇടത്തരം കൊഞ്ചിന്10 മിനിറ്റിൽ താഴെ മതി.
c) ഇനി ഇതു മാറ്റി വെച്ചിട്ട്, വേറൊരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി റോസ്റ്റ് ചെയ്യാനുള്ളവ (ലിസ്റ്റ് 2) നല്ലത് പോലെ വഴറ്റുക.
d) ഈ വഴറ്റിയത് വറുത്തു വെച്ചിരിക്കുന്ന കൊഞ്ചുകൾ ഇരിക്കുന്ന ചട്ടിയിലേക്ക് ഇടുക. അടുപ്പത്തു വെച്ച് ഇതെല്ലാം ചേർത്ത് നല്ലത് പോലെ ഇളക്കി കൊടുക്കുക , ഉള്ളിയിലും ചെമ്മീനിലും എല്ലാം മസാല നല്ലതുപോലെ പിരണ്ടു വരണം. ഇങ്ങനെ റോസ്റ്റ് ചെയ്തെടുക്കുക.
പാകത്തിന് പച്ചമുളക് ചേർക്കുക. കറിവേപ്പില വിതറുക.
ചൂട് ചോറിന്റെ കൂടെ എളുപ്പത്തിൽ ഇതാ ഒരു രുചിയേറിയ ചെമ്മീൻ റോസ്റ്റ് .
No comments:
Post a Comment