Sunday, November 9, 2014

ഉണക്കചെമ്മീൻ പീര ഒതുക്കിയത്





ഉണക്കചെമ്മീൻ - 1 കപ്പു (കിള്ളി വൃത്തിയാക്കിയ ചെമ്മീന്റെ അളവാണ്. രണ്ടു കപ്പു ചെമ്മീൻ കിള്ളിയാൽ ഒരു കപ്പോളം കിട്ടും)
കുടംപുളി (വെള്ളത്തിൽ ഇട്ടു വെയ്ക്കുക) -4-5 pieces
തേങ്ങ ചിരകിയത് -1.5 കപ്പു
മഞ്ഞൾപൊടി - 1/2 tsp
ചെറിയ ഉള്ളി - 3-4 no.s
വെളുത്തുള്ളി, ഇഞ്ചി - പാകത്തിന്
പച്ചമുളക് - 4-5 no.s, കറിവേപ്പില
ഉപ്പു, എണ്ണ

ഉണ്ടാക്കാൻ കയറേണ്ട ചവിട്ടുപടികൾ (Steps):~

1. വൃത്തിയാക്കിയ ഉണക്കചെമ്മീൻ 15 മിനിട്ടോളം വെള്ളത്തിൽ കുതിർത്തു വെയ്ക്കുക
2. കുതിർന്ന ചെമ്മീനിൽ നിന്നും വെള്ളം വാർന്നു കളയുക.
3. തേങ്ങാപീര മഞ്ഞൾ പൊടി, ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചേർത്ത് ചതച്ചെടുക്കുക. (അരകല്ലിൽ ഒതുക്കിയെടുക്കുക).
4. ഒരു കറിച്ചട്ടിയിൽ ചെമ്മീൻ ഇട്ടു അതിലേക്കു ഒതുക്കിയ പീര, കുടംപുളി, ഉപ്പു, ലേശം എണ്ണ ഇവ ചേർത്ത് ഇളക്കി കുറച്ചു നേരം വെയ്ക്കുക.
5. ശേഷം കുറച്ചു വെള്ളം ചേർത്ത് മൂടിവെച്ചു വേവിക്കുക. വെള്ളം അധികം ആവാതെ നോക്കണം.
6. ഒരു പതിനഞ്ചു മിനിട്ട് കൊണ്ട് പാകം ആകും. അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് കുറച്ചു എണ്ണ മീതെ തൂവുക, കറിവേപ്പിലയും പച്ചമുളക് കീറിയതും ചേർക്കുക.
ഇത് മാത്രം മതി ഉച്ചയ്ക്ക് കുറച്ചു ചോറുണ്ണാൻ!!

(* എരിവിനനുസ്സരിച്ചു പച്ചമുളക് ചേർക്കുക, ഞാൻ ഇതിൽ ഒരു നുള്ള് ചുവന്നമുളക് പൊടി കൂടി ചേർത്തിട്ടുണ്ട്.
**ഉപ്പു ഇടയ്ക്ക് ഒന്ന് നോക്കണം, ഉണക്കചെമ്മീനിൽ ഉപ്പു ഉണ്ടാകും, കുതിർത്തു വെച്ചാലും ചിലപ്പോൾ ഉപ്പു ഉണ്ടാവും).

No comments:

Post a Comment