തനി നാടന്‍ ,തയ്യാറാക്കാന്‍ വളരെ എളുപ്പം,രുചിയില്‍ മുന്നില്‍,
വേണ്ട സാധനങ്ങള്‍:
ചെറിയ മീന്‍ - 15
ഇലുമ്പന്‍ പുളി - 10
തേങ്ങാ തിരുമ്മിയത് - 1
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
പച്ചമുളക് രണ്ടായി കീറിയത് - 8( 15 വരെ ആകാം ,എരിവു അനുസരിച്ച് )
ഇഞ്ചി - ഒരു ചെറിയ കഷണം
ചുവന്നുള്ളി - 10 അല്ലി
വെളുത്തുള്ളി - 6 അല്ലി
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 ടേബിള്സ്പൂ ണ്‍
വെള്ളം - ആവശ്യത്തിന്
കറിവേപ്പില - 2 കതിര്‍
തയ്യാറാക്കുന്നത് :
മീന്‍ കഴുകി വൃത്തിയാക്കി കഷങ്ങളാക്കി വയ്ക്കുക .ഒരു ചട്ടിയില്‍ തേങ്ങാ തിരുമ്മിയത് ,ഇഞ്ചി ,വെളുത്തുള്ളി ,കുഞ്ഞുള്ളി അരിഞ്ഞത് ,പച്ചമുളക്,പുളി നാലായി കീറിയത്,കറി വേപ്പില,ഉപ്പ് , മഞ്ഞള്പൊടി എല്ലാം കൂടി കൈ കൊണ്ട് ഞെവിടി യോജിപ്പിക്കുക.അല്പം വെള്ളം ചേര്‍ത്തു വെളിച്ചെണ്ണയും മുകളില്‍ തൂകി അടച്ചു വെച്ച് ചെറുതീയില്‍ വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. മീന്‍ പീര /മീന്‍ പറ്റിച്ചത് /വറ്റിച്ചത് തയ്യാര്‍ .
( അരപ്പ് കൈ കൊണ്ട് തന്നെ യോജിപ്പിക്കണം,മിക്സി ഉപയോഗിച്ചാല്‍ ടേസ്റ്റ് കുറയും.
ഇലുംബന്‍ പുളി ഇല്ലെങ്കില്‍ കുടംപുളി,തക്കാളി,മാങ്ങാ ഇവയില്‍ ഏതെങ്കിലും പകരം ചേര്‍ക്കാം .പച്ചമുളകിനു പകരം കാന്താരി മുളക് ഉണ്ടെങ്കില്‍ കൂടുതല്‍ രുചികരം ആണ്.....)
No comments:
Post a Comment