Sunday, November 9, 2014

ചെമ്മീൻ തീയൽ






വേണ്ടത് :
----------
A) ചെമ്മീൻ (കൊഞ്ച്) - 1/2 കിലോ വൃത്തിയാക്കി കഴുകി എടുത്തത്‌
ഉള്ളി, വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത്, പച്ചമുളക്
ഉരുളക്കിഴങ്ങ് -2 ഇടത്തരം വലിപ്പമുള്ളത്
മുരിങ്ങക്കാ - 2 എണ്ണം ചീകി കഷ്ണങ്ങളാക്കിയത്
വാളൻ പുളി - ഒരു ചെറിയ ഉരുള വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത്

B) വറുത്തരയ്ക്കാൻ:
തേങ്ങ ചിരകിയത് - 11/2 കപ്പു
മല്ലിപ്പൊടി - 2 tbsp
മുളകുപൊടി - 1tbsp
ഒന്നോ രണ്ടോ വറ്റൽമുളകും
കുരുമുളക് - 3-4
ജീരകം - ഒരു നുള്ള്
ചെറിയ ഉള്ളി - 2-3
കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതും
C. താളിക്കാൻ - കടുകു, ചുവന്നുള്ളി അരിഞ്ഞത് , വറ്റൽ മുളക്, കറിവേപ്പില

ഉണ്ടാക്കുന്ന രീതി:
--------------------
1. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി തേങ്ങ നല്ല ബ്രൌണ്‍ നിറം ആകുന്നവരെ വറുത്തെടുക്കുക, തേങ്ങയുടെ കൂടെ പൊടികൾ ഒഴികെയുള്ള സാധനങ്ങൾ ചേർത്തു വേണം വറുക്കാൻ.
അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് പൊടികൾ ചേർക്കുക - ആദ്യം മല്ലിപ്പൊടിയും പിന്നെ മുളകുപൊടിയും ചേർത്ത് മൂക്കുമ്പോൾ തീ അണയ്ക്കുക. ആറിക്കഴിഞ്ഞു വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക.
2. ഒരു ചട്ടിയിൽ ചെമ്മീൻ, ഉരുളക്കിഴങ്ങ് മുരിങ്ങക്കാ അരിഞ്ഞതു എന്നിവ കുറച്ചു വെള്ളത്തിൽ ഉപ്പും മഞ്ഞളും കുറച്ചു ഉള്ളി ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് വേവിക്കുക.
ചെമ്മീൻ നല്ലത് പോലെ വേകാൻ 12 -15 മിനിട്ട് മതി, ചെമ്മീന്റെ വലിപ്പം അനുസ്സരിച്ച് സമയം ക്രമീകരിച്ചു ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഉടഞ്ഞു പോകാതെ ശ്രദ്ധിക്കുക.
3. ഒരു പകുതി വേവാകുമ്പോൾ തേങ്ങ വറുത്തരച്ചത് ചേർത്ത് വേവിക്കുക. കുറച്ചു കഴിഞ്ഞു ഇതിലേക്ക് പുളി പിഴിഞ്ഞത് ചേർക്കുക. ഉപ്പു ആവശ്യമെങ്കിൽ ചേര്ക്കുക, പച്ചമുളക് കീറിയിടുക.
ഇത് പാകമായി കഴിയുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക, കുറച്ചു എണ്ണ മുകളിൽ തെളിഞ്ഞു കറി കുറുകിയിരിക്കും.
4. കറിയിൽ കടുക് ഉള്ളി അരിഞ്ഞതും വറ്റൽ മുളകും കറിവേപ്പിലയും എണ്ണയിൽ മൂപ്പിച്ചു തീയൽ താളിച്ചെടുക്കുക.

ചൂട് ചോറും തീയലും പപ്പടവും!!

No comments:

Post a Comment