ഉണ്ടാക്കാൻ വേണ്ട സാധനങ്ങളും പാചകരീതിയും ഇതാ:~
ചെമ്മീൻ - അര കിലോ, കിള്ളി വൃത്തിയാക്കി കഴുകിയെടുത്തത്
തേങ്ങാ പീര - 1 cup
മുളക് പൊടി - 1.5-2 tbsp, മഞ്ഞൾപൊടി - 1/4 tsp
ചെറിയ ഉള്ളി -3-4
വെളുത്തുള്ളി - 4-5, ഇഞ്ചി -1" pc
കുടംപുളി -3-4 pcs വെള്ളത്തിൽ കുതിർത്തത്
പച്ചമുളക്, കറിവേപ്പില
കടുക്, ഉലുവ
എണ്ണ, ഉപ്പു - പാകത്തിന്
തേങ്ങാപീര കുഞ്ഞുള്ളിയും ഇഞ്ചിയും പച്ചമുളകും ചേർത്തു ചതച്ചെടുക്കുക.
വൃത്തിയാക്കി വെച്ച ചെമ്മീനിൽ മുളകുപൊടി മഞ്ഞൾപൊടി ചതച്ച തേങ്ങാപീര, കുതിർത്ത കുടംപുളി, പച്ചമുളക് നന്നായി ചേർത്തു വെയ്ക്കുക, പാകത്തിന് ഉപ്പും. ഇത് ഒരു പത്തു പതിനഞ്ചു മിനിട്ട് വെച്ചേക്കുക.
ഒരു മണ്‍ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക. ഇതിലേക്ക് പീര ചേർത്ത ചെമ്മീൻ ഇട്ടു ഇളക്കി ചെറുതീയിൽ മൂടി വെച്ച് വേവിക്കുക. അധികം വെള്ളം ചേർക്കരുത്, ചെമ്മീനിൽ നിന്നും വെള്ളം ഇറങ്ങും.
ഇരുപതു മിനിട്ടിനുള്ളിൽ ഇടത്തരം ചെമ്മീൻ ആണെങ്കിൽ വെന്തിട്ടുണ്ടാകും. ചെറിയ ചെമ്മീനു സമയം കുറവ് മതി.
അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് ഒരു ചെറിയ സ്പൂണ്‍ എണ്ണയും കറിവേപ്പിലയും ചേർക്കുക.
ഇങ്ങനെ പീര ഒതുക്കിയത് കുറച്ചു സമയം വെച്ചിട്ട് കഴിക്കുന്നതാണ് രുചി, അപ്പോളേയ്ക്കും ചെമ്മീനിൽ എരിവും പുളിയുമൊക്കെ പിടിച്ചിട്ടുണ്ടാവും. കുറച്ചു പീര കിട്ടിയാലും മതി ചോറുണ്ണാൻ
No comments:
Post a Comment