കുടം പുളി - 2 ചുള കീറി കുറച്ചു വെള്ളവും ഉപ്പുമായി ഒരു ചട്ടിയിൽ വേവിക്കാൻ അടുപ്പത് വെക്കുക.
മുളക് പൊടി - 1 ടേബിൾ സ്പൂണ്‍
മല്ലി പൊടി - 2 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1/2 ടി സ്പൂണ്‍
ഉലുവ പൊടി - 1/2 ടി സ്പൂണ്‍
മേൽ പറഞ്ഞ പൊടികൾ ഒരു പാനിൽ കരിയാതെ ചൂടാക്കി അടുപ്പത്തിരിക്കുന്ന പുളിവെള്ളത്തിൽ ചേര്ക്കുക.
ഇഞ്ചി - 1 ഇഞ്ച് കഷണം നന്നായി ചതച്ചത്
വെളുത്തുള്ളി - 8 അല്ലി നന്നായി ചതച്ചത്
കറിവേപ്പില - ഒരു തണ്ട്
ഇവ കൂടി മസാലയിൽ ചേർത്ത് ചാറിന് ആവശ്യം വേണ്ടുന്ന വെള്ളവും (മീൻ ഒന്ന് മുങ്ങി കിടക്കാൻ പാകത്തിന് മാത്രം) ചേർത്ത് കറി തിളക്കാൻ അനുവദിക്കുക.
തിള വന്നാൽ മീൻ കഷണങ്ങൾ ചേർത്ത് ചെറു തീയിൽ മീൻ വേകാൻ അനുവദിക്കുക. ഒരു തണ്ട് കറിവേപ്പില ഉതിർത്തിയിട്ട് കറി വാങ്ങാം.
(മീൻ ചേർത്ത് കഴിഞ്ഞാൽ ഒരുപാടു നേരം കറി തീയി വച്ച് വേവിച്ചാൽ മീൻ വെന്തു പൊടിഞ്ഞു പോവുകയോ, മീനിന്റെ സ്വാദ് നഷ്ടപെടുകയും ചെയ്യും. കറിക്ക് വെള്ളം ചേർക്കുമ്പോൾ പാകത്തിന് മാത്രം ചേര്ക്കാൻ പഠിക്കുക/ശ്രദ്ധിക്കുക)
No comments:
Post a Comment