ആവശ്യമായവ:
ട്യുണ ( canned tuna) - 1 ക്യാന്‍
എണ്ണ- ആവശ്യത്തിനു
സവാള - ഒരു വലുത്
തക്കാളി- 1 ചെറുത്
പച്ചമുളക് - 1
ഇഞ്ചി- ഒരു ചെറിയ കഷണം
വെളുത്തുള്ളി - 3 അല്ലി
കറി വേപ്പില- 1 കതിര്‍
കടുക്
ഗരം മസാല- 1/2 ടീസ്പൂണ്‍
തേങ്ങാ തിരുമ്മിയത് - 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
മുളക് പൊടി-1/2 ടീസ്പൂണ്‍
മല്ലിപൊടി- 1/2 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
ആദ്യം ട്യുണ ടിന്നില്‍ നിന്നും ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറി വേപ്പിലയും കടുകും താളിച്ചു ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക്, സവാള എന്നിവ അരിഞ്ഞത് നന്നായി വഴറ്റുക,തക്കാളി കൂടി ചേര്‍ത്തു വഴറ്റുക.മസാലകള്‍ എല്ലാം ചേര്‍ത്തു വഴറ്റി കുറച്ചു തേങ്ങാ തിരുംമിയതും ട്യുണയും ചേര്‍ത്തു ആവശ്യതിനു ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചു കുറച്ചു വെള്ളം തളിച്ച് 10 മിനിറ്റ് അടച്ചു വയ്ക്കുക.,വെന്തതിനു ശേഷം ഒന്ന് ചിക്കി എടുത്തു തീയ് അണയ്ക്കുക.
വാല്‍ക്കഷണം:
തേങ്ങാ ചേര്‍ക്കുന്നത് അവരവരുടെ ഇഷ്ടമാണ്.ചേര്‍ക്കാതെയും ട്യുണ ഇങ്ങനെ ഉലര്‍ത്തി എടുക്കാം.
No comments:
Post a Comment