Sunday, November 9, 2014

ചെമ്മീന്‍ തേങ്ങാ ഫ്രൈ





മാരിനേറ്റു ചെയ്യാൻ ആവശ്യമായവ:...
ചെമ്മീന്‍ - 2 കപ്പ്‌
ഇഞ്ചി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
കാശ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ ടി - 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
നാരങ്ങാ നീര് - 1 ടേബിള്സ്പൂസണ്‍
ഉപ്പ് -പാകത്തിന്

മസാല തയ്യാറാക്കാന്‍ :
തേങ്ങാ തിരുമ്മിയത്‌ - 1 കപ്പ്‌
ബീറ്റ്റൂട്ട് - 1 ടേബിള്‍ സ്പൂണ്‍ ഗ്രേറ്റ് ചെയ്തത്
ഇഞ്ചി അരിഞ്ഞത് - 1/2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 1
പെരുംജീരകം തരി ആയി പൊടിച്ചത് - 1 ടീസ്പൂണ്‍
കുരുമുളക് തരി ആയി പൊടിച്ചത് - 1 ടീസ്പൂണ്‍
കറി വേപ്പില -1തണ്ട്
ഉപ്പ് ,എണ്ണ- പാകത്തിന്
ഗരം മസാല - 1/4 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം :

ആദ്യം ചെമ്മീന്‍ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക.

മസാല തയ്യാറാക്കാന്‍ ഉള്ള ചേരുവകള്‍ എല്ലാം കൂടി കൈ കൊണ്ട് നന്നായി ഞെരുടി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നന്നായി അരച്ച് , മുളക് പൊടിയും മഞ്ഞള്പൊ്ടിയും കുരുമുളക് പൊടിയും നാരങ്ങാ നീരും ഉപ്പും ചേര്ത്തു ചെമ്മീനില്‍ നന്നായി തേച്ചു പിടിപ്പിച്ചു അര മണിക്കൂര്‍ വെക്കുക.

ഇനി ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ചെമ്മീന്‍ ഫ്രൈ ചെയ്തെടുത്തു ഒരു ടിഷ്യു പേപ്പറില്‍ മാറ്റി വയ്ക്കുക.

ചെമ്മീന്‍ വറുത്ത അതെ എണ്ണയില്‍ തേങ്ങാ മസാല മിക്സ് ചേർത്ത് നന്നായി മോരിയിചെടുക്കുക. ഇതിലേക്ക് വറുത്ത ചെമ്മീന്‍ ചേർത്ത് ഇളക്കി യോജിപ്പിച്ചു കുറച്ചു സമയം ചെറുതീയില്‍ അടച്ചു വെച്ച് വേവിയ്ക്കുക. കുറച്ചു കഴിഞ്ഞു അടപ്പ് മാറ്റി ഗരം മസാലയും കറി വേപ്പിലയും ചേര്ത്തു നന്നായി ഇളക്കി തീയ് അണക്കുക.

ചെമ്മീന്‍ തേങ്ങാ ഫ്രൈ റെഡി .

ചൂടോടെ വിളമ്പുക ... വേണമെങ്കിൽ മല്ലിയില അരിഞ്ഞത് വിതറി അലങ്കരിക്കാം.

No comments:

Post a Comment