നാട്ടിന്‍ പുറങ്ങളില്‍ ഊണിനു സ്ഥിരം കാണുന്ന ഒരു മീന്‍ കറി ആണിത്, എന്‍റെ അമ്മച്ചി സ്പെഷ്യല്‍ ആണ് . നല്ല ഒന്നാന്തരം കറി ആണ് .
മീന്‍ പച്ചക്കറി എന്ന് കേട്ടിട്ട് പോലും ഇല്ലാത്തവര്ക്കായി , ഇതില്‍ പച്ചക്കറി ഒന്നും ചേര്ക്കുന്നില്ല, തേങ്ങാ പച്ചയ്ക്ക് അരച്ച് ചേര്ക്കുന്നത് കൊണ്ടായിരിക്കാം ഇതിനെ അങ്ങനെ വിളിക്കുന്നത്.
ഇതിന്‍റെ ചേരുവകള്‍ കൃത്യമായിരിക്കണം.
മീന്‍ - 15 കഷണങ്ങള്‍
ഒരു മുറി തേങ്ങാ തിരുമ്മിയത്
പച്ചമുളക് - 5
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി -1/2 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി - 2
കുടംപുളി - 3
കറി വേപ്പില – ഒരു കതിര്‍
ഉപ്പ് - 1 ½ ടേബിള്സ്പൂ്ണ്‍
ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു ഒരു മുറി തേങ്ങാ തിരുമ്മി അരച്ചെടുക്കണം,ഒരു മീഡിയം പരുവത്തില്‍ അരച്ചാല്‍ മതി.അരയ്ക്കുന്ന കൂട്ടത്തില് മുളക് പൊടിയും മല്ലിപൊടിയും ചുവന്നുള്ളിയും കൂടി അരയ്ക്കണം . എന്നിട്ട് കഴുകി മുറിച്ചു വെച്ചിരിക്കുന്ന മീന്‍ ചട്ടിയിലാക്കി അരപ്പും ഒഴിച്ച് പച്ചമുളകും കീറിയിട്ടു ഒരു തണ്ട് കറി വേപ്പിലയും കുടമ്പുളിയും കഴുകി ചേര്ത്തു് ഉപ്പും ചേര്ത്തു ഒന്ന് ഇളക്കി ചേര്ത്തു അടച്ചു വെച്ച് വേവിയ്ക്കുക.ഇടയ്ക്ക് അടപ്പ് തുറന്നു ഒന്ന് ഉപ്പ് നോക്കിയെക്കണം . 20 മിനിറ്റ് കഴിയുമ്പോള്‍ തീയ് അണയ്ക്കുക.മീന്‍ പച്ചക്കറി തയ്യാര്‍.
പ്രത്യേകം ശ്രദ്ധിക്കുക...വെളുത്തുള്ള
തേങ്ങാ അരയ്ക്കുന്നത് കൊണ്ട് എണ്ണ ചേര്ക്കണ്ട,
കുടമ്പുളി യുടെ വെള്ളം അല്ല കുടംബുളിയാണ് ചേര്‍ക്കേണ്ടത് ..
ചെറിയ തീയില്‍ വയ്ക്കണം,
No comments:
Post a Comment