മുളകുപൊടിയുടെ പച്ചച്ചുവ മാറി എണ്ണ തെളിഞ്ഞു കഴിയുമ്പോള്‍ ഇതിലേക്ക് രണ്ട് കപ്പ് വെള്ളവും മൂന്നു കുടംപുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിക്കണം. തിള വന്നു തുടങ്ങുമ്പോള്‍ മീന്‍ കഷ്ണങ്ങളും നിരത്തി കറിവേപ്പിലയുമിട്ട് ചട്ടി മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക. ചാറു കുറുകി എണ്ണ തെളിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങാം.
നല്ല എരിവും പുളിയുമള്ള ഈ കോട്ടയം മീന്‍കറി തലേദിവസം ഉണ്ടാക്കി ചട്ടിയില്‍തന്നെ വെച്ചിട്ട് പിറ്റേദിവസം ഉപയോഗിച്ചാല്‍ സ്വാദേറും.
No comments:
Post a Comment