മീൻ - 1 കിലോ
(വറ്റ, പാര, നെയ്മീൻ, നെയ്മീൻ ചൂര ഇതിൽ ഏതെങ്കിലും ചെറിയ കഷണങ്ങളായി നുറുക്കിയത്)
മീനിൽ പുരട്ടാൻ
മുളക് പൊടി - 3 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1 ടി സ്പൂണ്‍
ഉലുവ പൊടി - 1 ടി സ്പൂണ്‍
കുരുമുളകുപൊടി - 1 ടി സ്പൂണ്‍
അല്പം വിനിഗർ (വെള്ളത്തിന് പകരം)
ഉപ്പു നേരത്തെ ചെര്തതിനാൽ വേണെമെങ്കിൽ മാത്രം ചേര്ക്കുക. മസാല പുരട്ടി 30 മിനിറ്റ് വെക്കുക.
വെളിച്ചെണ്ണ - 1 കപ്പ്
ഒരു ചീന ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് ആദ്യം വെളുത്തുള്ളി വാട്ടി വഴറ്റി കോരുക.
വാട്ടിയ വെളുത്തുള്ളി വൃത്തിയുള്ള ഉണങ്ങിയ ഈര്പ്പം ഇല്ലാത്ത ഒരു ബൌളിലേക്ക് മാറ്റുക.
ഇനി ബാക്കി എണ്ണ കൂടി ഒഴിച്ച് മീൻ കഷണങ്ങൾ ഇട്ടു വറുത്തു കോരുക. രണ്ടു മൂന്നു തവണയായി വറുത്തെടുക്കുക. അവസാനം വറുക്കുന്നതിന്റെ കൂടെ പച്ചമുളക് കൂടി ചേർത്ത് വഴറ്റുക.
വെളുത്തുള്ളിയുടെ കൂടെ മീനും കൂടി ഇട്ടു കരുതി വെച്ചിരിക്കുന്ന വിനിഗർ ചേർത്ത് കുടഞ്ഞു ഇളക്കി ചേര്ക്കുക. അതവിടെ കുറച്ചു നേരം ഇരിക്കട്ടെ.
മസാലക്കു
വെളിച്ചെണ്ണ - 1/4 കപ്പ്
കടുക് - 1 ടി സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 1/4 കപ്പ്
വെളുത്തുള്ളി - 1/2 കപ്പ് (ചെറിയതെങ്കിൽ മുഴുവനെ ഇടാം, വലുതെങ്കിൽ ഒന്നോ രണ്ടോ ആയി നീളത്തിൽ മുറിക്കുക)
പച്ചമുളക് - 5 അല്ലെങ്കിൽ 6 ഓരോന്നും 4 ആയി അരിയുക.
കറിവേപ്പില - 6 തണ്ട് (ഇലയും തണ്ടും ഉപയോഗിക്കുക)
കാശ്മീരി മുളക് പൊടി - 3 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - 1 ടി സ്പൂണ്‍
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
കായം - 1 ടി സ്പൂണ്‍
വറുത്തു പൊടിച്ച ഉലുവ - 1 ടി സ്പൂണ്‍
വിനിഗർ - 1 കപ്പ്
ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇനി അതിലേക്കു കറിവേപ്പില ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി ചേർത്ത് വഴറ്റി മൂപ്പിക്കുക. പിറകെ കുരുമുളക് പൊടി ഉലുവ പൊടി കായം ഇവ ഇട്ടു മൂപ്പിക്കുക. ശേഷം മഞ്ഞള്പൊടി മുളകുപൊടി എന്നിവ ചേർത്ത് കരിയാതെ തീ കുറയ്ക്കുക. ഈ മസാലയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മീൻ ചേർത്ത് ഉടയാതെ ഇളക്കി യോജിപ്പിക്കുക.
ഉപ്പു ആവശ്യമെങ്കിൽ ചേര്ക്കുക. മീൻ അച്ചാർ തയ്യാർ!
തണുത്ത് കഴിഞ്ഞാൽ ഭരണിയിലേക്ക് മാറ്റുക.
Enjoyyy!!!!
ടിപ്സ്
മീൻ ഉപ്പിട്ട് കഴുകി വാരി ഒരു പരന്ന തട്ടിൽ വെയിലത്ത് വച്ച് ജലാംശം കളയുക. അല്പം കഴിഞ്ഞു കഷണങ്ങൾ തിരിച്ചു വെച്ച് ഉണക്കുക. ഈർപ്പം മാറിയാൽ മതി, ഉണങ്ങി കല്ലുപോലെ ആവേണ്ട.
മീൻ വറുക്കുമ്പോൾ നന്നായി മൂപ്പിക്കാൻ ശ്രെദ്ധിക്കുക, എന്നാൽ കരിയുകയും അരുത്.
മീൻ വറുത്ത എണ്ണ അരപ്പ് തയ്യാറാക്കാൻ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നെയ് ഉള്ള മീൻ ആണെകിൽ മീൻ വറുക്കുമ്പോൾ നെയ് എണ്ണയിൽ ഇറങ്ങി രുചി വ്യെത്യാസം ഉണ്ടാവും. ഇതു അച്ചാറിന്റെ രുചി, ക്വാളിറ്റി കെടുത്തും.
കണ്ണാടി ഭരണി അല്ലെങ്കിൽ കൽ ഭരണി ഇതൊക്കെ ആണ് അച്ചാറിനു നല്ല പാത്രങ്ങൾ. സുർക്ക അല്ലെങ്കിൽ വിന്നാഗിരി ചേർക്കുമ്പോൾ എന്തെങ്കിലും തര രാസ പ്രവർത്തനങ്ങൾ ഉണ്ടാവാതിരിക്കാൻ ഇത് സഹായിക്കും.
അച്ചാർ ഇടുന്നതിനു മുന്നേ തന്നെ ഈ ഭരണി കഴുകി നല്ല വെയിലത്ത് വെച്ച് അകവും പുറവും നന്നായി ഉണക്കി എടുക്കുക.
നന്നായി മുറുക്കി അടക്കാൻ പറ്റുന്ന അടപ്പുള്ള പാത്രം തന്നെ അച്ചാറിട്ടു വെക്കാൻ തിരഞ്ഞെടുക്കുക. അടപ്പ് മുറുകുന്നില്ല എങ്കിൽ വൃത്തിയുള്ള ഒരു തുണി കഷണം കഴുകി ഉണക്കി കുപ്പിയുടെ വായിൽ ഇട്ടു അടപ്പ് കൊണ്ട് മുറുക്കി അടക്കുക.
അടപ്പ് നന്നായി മുറുകിയില്ല എങ്കിൽ കണ്ണീച്ച കയറാനും അത് അച്ചാറിൽ മുട്ടയിട്ടു പുഴു ഉണ്ടാവാനും ഇടയാകും.
അച്ചാർ കുപ്പിയിൽ/ഭരണിയിൽ ആക്കിയ ശേഷം രണ്ടു ടേബിൾ സ്പൂണ്‍ എണ്ണ ചൂടാക്കി അതിൽ ഒരു ചെറിയ കഷണം കായം മൂപ്പിച്ചിട്ട് ആ എണ്ണ അച്ചാറിനു മേൽ ഒഴിക്കുക.
അച്ചാർ എടുക്കാൻ ഉപയോഗിക്കുന്ന സ്പൂണ്‍ സ്ടവിന്റെ അല്ലെങ്കിൽ ഒരു മെഴുതിരിയുടെ ഫ്ലയ്മിൽ കാണിച്ചു ഉണക്കിയിട്ടു മാത്രം കുപ്പിയിൽ ഇടുക.
യാതൊരു കാരണവശാലും സ്പൂണ്‍ കുപ്പിയിൽ തന്നെ ഇട്ടു വയ്ക്കാതിരിക്കുക - അച്ചാർ വേഗം പൂപ്പൽ പിടിച്ചു കേടായി പോകും.
ഇടക്കിക്കിടക്ക് അച്ചാർ ഒന്ന് കുലുക്കി യോജിപ്പിക്കുന്നത് അരപ്പും വിനിഗരും എണ്ണയുമൊക്കെ നന്നയി കഷണങ്ങളിൽ പുരണ്ടു ഇരിക്കാൻ സഹായിക്കും. ഇല്ലെങ്കിൽ അവസാനമാവുമ്പോൾ മീൻ ഇല്ലാതെ വെറും അരപ്പ് മാത്രം ഭരണിയിൽ അവശേഷിക്കും

No comments:
Post a Comment