മത്തി-കുരുമുളക് ഫ്രൈ
ചേരുവകള്‍ :--
മത്തി-പത്തെണ്ണം കുഞ്ഞുള്ളി-പത്തെണ്ണം ഇഞ്ചി-അര ഇഞ്ചു കഷ്ണം വെളുത്തുള്ളി-അഞ്ചു അല്ലി കുരുമുളകുപൊടി -മൂന്ന് -നാല് ടീസ്പൂണ്‍(നിങ്ങളുടെ ടേസ്റ്റ് അനുസരിച്ച് മാറ്റം വരുത്താം) പച്ചമുളക്-മൂന്ന്‍ മഞ്ഞള്‍പൊടി-മുക്കാല്‍ ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിനു വെളിച്ചെണ്ണ-ഷാലോ ഫ്രൈ ചെയാന്‍ വേണ്ടുന്നത്
ചെയേണ്ട വിധം :--
മത്തി വെട്ടി കഴുകി വൃത്തിയാക്കി വക്കുക.ചെറിയ മത്തി ആയതുകൊണ്ട് ഞാന്‍ വരഞ്ഞിട്ടില്ല..വലുതാണെങ്കില്‍.രണ്ടു മൂന്നു തവണ കുറുകെ വരഞ്ഞു വക്കുക.മസാല നല്ലപോലെ പിടിക്കനനത്.ഇനി കുഞ്ഞുള്ളിയും ,വെളുത്തുള്ളിയും,പച്ചമുളകും,ഇഞ്ചിയും,കുരുമുളകുപൊടിയും ,മഞ്ഞള്‍പൊടിയും,ഉപ്പും ചേര്‍ത്തരച്ച് സ്മൂത്ത് പേസ്റ്റ് ആക്കുക..ഇത് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വക്കുക.ഒരു പാനില്‍ വെളിച്ചെണ്ണ (നിങ്ങള്‍ക്കിഷ്ടമുള്ള എണ്ണ ഉപയോഗിക്കാം )ഒഴിച്ച് ചൂടാവുമ്പോള്‍ പതുക്കെ മീനിട്ട് രണ്ടു വശവും മൊരിയിചെടുക്കുക..മറിച്ചിടുമ്പോള്‍ പൊടിഞ്ഞു പോവാതെ ശ്രദ്ധിക്കണം..ചൂടോടെ ചോറിനൊപ്പം വിളമ്പുക .......
|
No comments:
Post a Comment