Sunday, November 9, 2014

ചെമ്മീന്‍ തീയല്‍





 ചെമ്മീന്‍ തീയല്‍

തനി നാടന്‍ രീതിയിലാണ് ഇത് തയ്യാറാക്കിയത്..ചെമ്മീന്‍ തീയലിന്റെ രുചി കിട്ടണമെങ്കില്‍ ഇങ്ങനെ തന്നെ തയ്യാറാക്കണം .....

ആവശ്യമായവ :

ചെമ്മീന്‍ - ½ കിലോ
കുഞ്ഞുള്ളി - 10 – 15
തേങ്ങാ തിരുമ്മിയത്‌ - 2 cup
തെങ്ങാക്കൊത്ത്‌ - ¼ cup
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി -.ഒരു ചെറിയ കഷണം
പെരുംജീരകം – ഒരു നുള്ള്
പച്ചമുളക് - 4 – 5
മഞ്ഞപ്പൊടി – ½ tspn
കാശ്മീരി മുളക് പൊടി – 2 tspn
മല്ലിപൊടി - 2 tspn
ഉലുവ - ഒരു നുള്ള്
കുടംപുളി – 2-3
കറിവേപ്പില – 2 തണ്ട്
വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ ഒന്നും വേണ്ട, പാകത്തിന് അനുസരിച്ച് അല്പം പുളിവെള്ളം പിഴിഞ്ഞോഴിക്കാം.
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം :

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തിരുമ്മിയ തേങ്ങാ ഇട്ടു നല്ലത് പോലെ വറുത്തെടുക്കുക.
വാങ്ങുന്നതിന് മുന്പ് മുളക് പൊടിയും മല്ലിപൊടിയും അതിലേക്കിട്ടു ഒരു മിനിറ്റ് ഇളക്കി എടുക്കുക.എന്നിട്ട് ഈ തേങ്ങ തണുക്കാന്‍ മാറ്റി വെയ്ക്കുക..തണുത്തതിനു ശേഷം മിക്സറില്‍ വെള്ളം തൊടാതെ നല്ല നേര്മ്മയായി അരച്ചെടുക്കുക.. ( മറക്കണ്ട..ഈ തേങ്ങാ വറക്കുമ്പോള്‍ കരിഞ്ഞു പോകുകയോ അടിക്കു പിടിക്കുകയോ ചെയ്യരുത് ,ഇടയ്ക്കിളക്കി കൊടുക്കണം..)

കുടംപുളി അല്പം വെള്ളത്തില്‍ ഇട്ടു വയ്ക്കുക.

ഇനി ഒരു ചട്ടിയില്‍ ( ചട്ടിയില്ലാത്തവര്ക്ക് ചീനച്ചട്ടിയോ പാനോ ഉപയോഗിക്കാം..)എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില താളിയ്ക്കുക..അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും ചേര്ത്ത് വഴറ്റുക. അല്പം മഞ്ഞള്‍ പൊടിയും ഒരു നുള്ള് ഉലുവ പൊടിയും ഒരു നുള്ള് പെരുംജീരകവും ചേര്ക്കുക .
അതിലേക്കു പച്ചമുളക് കീറിയതും തേങ്ങാക്കൊത്തും ചേര്ത്ത് ഒന്നിളക്കുക, (ചെമ്മീന്‍ തീയലിനു തേങ്ങാക്കൊത്ത് വറുക്കണ്ട കാര്യമില്ല...എന്റെ കണ്ടുപിടിത്തം അല്ല , പണ്ടേ അങ്ങനെയാണ് കേട്ടോ....)

ഇതിലേക്ക് ചെമ്മീന്‍ കൂടി ചേര്ത്ത് നല്ലത് പോലെ രണ്ട്‌ മിനിറ്റ് ഇളക്കി ആവശ്യത്തിനു വെള്ളവും ഒഴിക്കുക.ഏകദേശം ഒരു തിള വന്നാല്‍ പുളിവെള്ളവും ഒഴിക്കുക, ഇനി തേങ്ങാ വറുത്തരച്ചത് ചേര്ത്ത് ഒന്നിളക്കി ഉപ്പും കൂടി ഇട്ടു അടച്ചു വെയ്ക്കുക, തീയ് അല്പം കുറച്ചോ.. ഇടയ്ക്ക് അടപ്പ് മാറ്റി ഒന്ന് ഇളക്കി കൊടുക്കാം,വേവും നോക്കാം.ചാറു ഒന്ന് കുറുകി വരുമ്പോള്‍ തീയ് അണച്ച് അല്പം കറിവേപ്പില വിതറി അടച്ചു വെയ്ക്കുക....ചെമ്മീന്‍ തീയല്‍ തയ്യാറായി..!!!!

(ഒരുപാടു അങ്ങ് വേവണ്ട. കറിയെല്ലാം ഒന്ന് ശെരിയായി കുറുകി വരാന്‍ അങ്ങേയറ്റം പോയാല്‍ 20 മിനിറ്റ് മതി ,അല്ലെങ്കില്‍ ചെമ്മീന്‍ റബ്ബര്‍ പോലെ ആയി പോകും...
എല്ലാ തീയലിനും ഒരു നുള്ള് പെരുംജീരകം ചേര്ക്ക്ണം എന്നാണു, അതില്‍ കൂടരുത്,കൂടിയാല്‍ ടേസ്റ്റ് മാറി പോകും...

യഥാര്ത്ഥത്തില്‍ തീയലിനു എല്ലാം വാളന്‍ പുളി ആണ് ചേര്ക്കു ന്നത്..ചെമ്മീന്‍ ആയതു കൊണ്ട് ആണ് അല്പം കുടംപുളി കൂടി ചേര്ത്ത്ത്..ചെമ്മീനില്‍ വാളന്‍ പുളി നന്നായി പിടിക്കില്ല്ല ...
കുടംപുളി ഇട്ടു വെച്ച വെള്ളം മാത്രം ഒഴിച്ചാല്‍ മതി..കുടം പുളി നല്ലതല്ലെങ്കില്‍ കറിയില്‍ ഇട്ടാല്‍ കമര്പ്പ് ഉണ്ടാകും..

ആദ്യമേ കറിവേപ്പില താളിയ്ക്കുകയോ,അവസാനം താളിച്ച്‌ ചേര്ക്കു കയോ ചെയ്യാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.തേങ്ങയും മസാലകളും കരിഞ്ഞു പോകാതെ നോക്കിയാല്‍ അടിപൊളി ചെമ്മീന്‍ തീയല്‍ തയ്യാര്‍....)..

No comments:

Post a Comment