Sunday, November 9, 2014

ഉള്ളിയും മുളകും തല്ലിയിട്ട മീൻ കറി (കടപ്പുറം മീൻകറി)





ഈ കറി വെയ്ക്കുന്നതിന് :~ 
മീൻ - 500 gm വെട്ടി കഴുകി വൃത്തിയാക്കിയത് 
വറ്റൽ മുളക് - 18-20 എണ്ണം
ചെറിയ ഉള്ളി - അര കപ്പു 
കല്ലുപ്പ് 
വെളിച്ചെണ്ണ 
വാളൻ പുളി - ഒരു ചെറിയ ഉരുള വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത്. 
കറിവേപ്പില 

1) ഉള്ളിയും വറ്റൽമുളകും കുറച്ചു കറിവേപ്പിലയും കല്ലുപ്പ് ചേർത്തു അമ്മിക്കല്ലിൽ ചതച്ചെടുക്കുക. മുളക് വറുക്കാതെ ആണ് ഉപയോഗിക്കുന്നത് 
2) ഒരു മണ്‍ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ഈ അരപ്പ് ഇടുക. 
3) ഇതിലേക്ക് വാളൻ പുളി പിഴിഞ്ഞത് ചേർക്കുക, ആവശ്യമെങ്കിൽ കുറച്ചു വെള്ളവും.
4) ഇത് ചൂടായി വരുമ്പോൾ മീൻ കഷ്ണങ്ങൾ ചേർത്ത് ചട്ടി മൂടി വെയ്ക്കുക. 
5) കറി തിളച്ചു ആവി നന്നായി വരുമ്പോൾ അടപ്പ് മാറ്റിവെയ്ക്കുക. ഉപ്പു ആവശ്യമെങ്കിൽ ചേർക്കുക.
ചട്ടിയുടെ മൂടി തുറന്നു വെച്ച് വറ്റിച്ചു വേവിച്ചാലേ ഈ മീൻ കറിക്ക് രുചി ഉണ്ടാവുകയുള്ളൂ. 
6) കറി വറ്റി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചട്ടി ചുറ്റിച്ചെടുക്കുക. 

സൂപ്പർ കടപ്പുറം മീൻ കറി തയ്യാർ... കപ്പയോ ചോറോ കൂട്ടി സൂപ്പർ ഫാസ്റ്റ് ആയിട്ട് തട്ടാം.

No comments:

Post a Comment