Sunday, November 9, 2014

ചെമ്മീന്‍ മുളകിട്ടത്‌





ആവശ്യമുള്ളവ :

ചെമ്മീന്‍ വൃത്തിയാക്കിയത് - 1 കിലോ
കുടം പുളി - 3
മഞ്ഞള്പ്പൊ ടി - അര ടീസ്പൂണ്‍
കാശ്മീരി മുളകു പൊടി - 3 ടേബിള്‍ സ്പൂണ്‍ 
ഉലുവാപൊടി – അര ടീസ്പൂണ്‍
വെളുത്തുള്ളി – 8 അല്ലി
ഇഞ്ചി - 1 ചെറിയ കഷണം
കുഞ്ഞുള്ളി - 3 എണ്ണം 
കറിവേപ്പില - രണ്ട്‌ കതിര്‍ 
വെളിച്ചെണ്ണ ആവശ്യത്തിന്‌
ഉപ്പ് പാകത്തിന് 
കടുക്‌ 

തയ്യാറാക്കുന്ന വിധം:

ചെമ്മീന്‍ വൃത്തിയായി കഴുകി മാറ്റി വെക്കുക.
വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചു വെക്കുക.
കുടം പുളി അല്പംവ വെള്ളത്തില്‍ ഇട്ടു വെക്കുക . 
മുളകുപൊടിയും മഞ്ഞള്പൊംടിയും അല്പം വെള്ളത്തില്‍ കുഴച്ചു പേസ്റ്റ് രൂപത്തില്‍ ആക്കി വയ്ക്കുക.
ഒരു ചട്ടി അടുപ്പില്വംച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും താളിയ്ക്കണം .കുഞ്ഞുള്ളി അരിഞ്ഞതും ചേര്ക്ക ണം.വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചു വെച്ചിരിക്കുന്നത് ചേര്ത്തു വയട്ടുക.ഉലുവയും ചേര്ക്കു ക , മഞ്ഞള്പ്പൊചടിയും മുളകുപൊടിയും പേസ്റ്റ് ആക്കി വെച്ചിരിക്കുന്നത് ചേര്ത്ത് മൂപ്പിക്കുക, ആവശ്യത്തിന്‌ വെള്ളം ചേര്ക്കു ക , പുളിവെള്ളവും ഉപ്പും കൂടി ചേര്ത്ത് നന്നായി തിള വരുമ്പോള്‍ ഇതിലേക്ക് ചെമ്മീന്‍ ചേര്ത്ത് ഒരു കതിര്‍ കറിവേപ്പില മുകളില്‍ ഇട്ടു അടചു വെച്ച് 20 മിനിറ്റ് വേവിയ്ക്കുക.വെന്തതിനു ശേഷം അടപ്പ് മാറ്റി അര ടീസ്പൂണ്‍ പച്ച വെളിച്ചെണ്ണ ഒഴിച്ച് ,കറി വേപ്പിലയും ചേര്‍ത്ത് ചട്ടി ഒന്ന് ചുറ്റിചെടുക്കുക ചെമ്മീന്‍ മുളക് കറി തയ്യാര്‍ .

ചാറു നല്ല കട്ടിയിലായിരിക്കണം,കുരുകിയില്ലെങ്കില്‍ ചെമ്മേനില്‍ എരിവു പിടിക്കില്ല.അതിനാണ് മുളകുപൊടി അല്പം വെള്ളം ചേര്ത്തുന കുഴച്ചത്.സവാളയും തക്കാളിയും തേങ്ങാക്കൊത്തും ഒന്നും ചേര്ക്കടണ്ട ഈ കറിയില്‍ ....ചട്ടിയില്‍ തന്നെ കറി വയ്ക്കണം, വേറെ ഒരു ചട്ടി കൂടി ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് അടച്ചു വയ്ക്കുക...ഇല്ലെങ്കില്‍ അടപ്പ് മതി. നാടന്‍ കറി യുടെ ടേസ്റ്റ് കിട്ടണം എങ്കില്‍ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കണം................


No comments:

Post a Comment