Sunday, November 9, 2014

ഉണക്ക കപ്പയും ഉണക്കമീന്‍ കറിയും



ഉണക്ക് കപ്പ :- ഒരു കപ്പ്
മഞ്ഞള്‍ :- കാല്‍ സ്പൂണ്‍
കാ‍ന്താരി മുളക് :- 6എണ്ണം (ഇല്ലാത്തവര്‍ പച്ച മുളക് ഉപയോഗിച്ചാലും മതി. ഇത്രേം എണ്ണം വേണ്ടാട്ടോ.. )
കടുക് :- പൊട്ടിക്കാന്‍ മാത്രം
ചെറിയ ഉള്ളി :- 6എണ്ണം
തേങ്ങാ ചിരകിയത് :- കാല്‍ മുറി
ഉപ്പ് :-ആവശ്യത്തിനു
കറിവേപ്പില:- ഒരു ഇതള്‍
എണ്ണ :- ആവശ്യത്തിനു

ഉണക്ക് കപ്പ തലേന്ന് തന്നെ വെള്ളത്തിലിട്ടു വയ്ക്കുക.
മഞ്ഞള്‍ പൊടിയും ഉപ്പും ചേര്ത്തു വെള്ളമൊഴിച്ച് പ്രഷര്‍ കുക്കറില്‍ വേവിക്കുക.
വെന്ത ശേഷം ഒരു തവി ഉപയോഗിച്ചു നന്നായി ഉടയ്ക്കുക.
തേങ്ങാ, മുളക്, രണ്ടു ചെറിയ ഉള്ളി ഇവ മിക്സിയില്‍ ഇട്ടു നന്നായി അരയ്ക്കുക.
കപ്പ ഉടച്ച്അതില്‍ ഈ മിക്സ് ചേര്ത്തു അല്പം വെള്ളം കൂടി ഒഴിച്ച് ഒന്നു തിളപ്പിക്കുക.
മിക്സ് നന്നായി കപ്പയില്‍ പിടിക്കാനാണിത്.
വെള്ളം കൂടുതല്‍ ആണെന്കില്‍ വറ്റുന്നത് വരെ അടുപ്പില്‍ വയ്ക്കണം.
അടിയില്‍ പിടിക്കാതെ നോക്കുകയും വേണം
അല്പം എണ്ണ ചൂടാക്കി അതില്‍ കടുക്, ചെറിയ ഉള്ളി അരിഞ്ഞത് , കറിവേപ്പില ചേര്‍ത്തു വഴറ്റി കപ്പയില്‍ ചേര്‍ക്കുക.

തെങ്ങാക്കൊത്തിട്ട ഉണക്കമീന്‍ കറി
-------------------------------------
ഉണക്ക മീന്‍ :- പത്തു കഷ്ണം
തേങ്ങക്കൊത്തു :- കാല്‍ മുറി
കറിവേപ്പില :- ഒരു ഇതള്‍
ചെറിയ ഉള്ളി :- 10എണ്ണം
മുളക് പൊടി :- അര സ്പൂണ്‍ (വേണമെന്കില്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ഫിഷ് മസാലയും ഉപയോഗിക്കാം )
മഞ്ഞള്‍ പൊടി :- കാല്‍ സ്പൂണ്‍
കുടംപുളി :- 4കഷ്ണം (ഇല്ലെങ്കില്‍ തക്കാളി ആയ്യാലും മതി)
ഉപ്പ് :- ആവശ്യത്തിനു
എണ്ണ :- ആവശ്യത്തിനു

ഉണക്ക മീന്‍ തലേന്നേ വെള്ളത്തിലിട്ടു വയ്ക്കുക . മീനിന്‍റെ ഉപ്പ് കുറയാന്‍ ആണിത്.
ഉണക്ക മീന്‍ ,കുടംപുളി, തേങ്ങാക്കൊത്തു ഇവ അര ഗ്ലാസ് വെള്ളം ചേര്‍ത്തു നന്നായി വേവിക്കുക.
വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ പൊടികള്‍ ചേര്‍ക്കുക.
ഉപ്പ് നോക്കിയ ശേഷം മാത്രം ഉപ്പ് ചേര്‍ക്കുക. ( ഉണക്ക മീന്‍ ആയതിനാല്‍ അധികം ഉപ്പ് ചേര്‍ക്കേണ്ടി വരില്ല )
മീന്‍ നല്ല വണ്ണം വെന്തു അരപ്പ് കുറുകി തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക
എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞത് , കറിവേപ്പില ചേര്‍ത്തു വഴറ്റി കറിയില് ചേര്‍ക്കുക.
ഇതിനു കടുക് പൊട്ടിക്കേണ്ട കാര്യമില്ല

No comments:

Post a Comment